ലേ­ലം 2ൽ നന്ദി­നി­ തന്നെ­ നാ­യി­ക


സുരേഷ് ഗോപി നായകനാകുന്ന ലേലം 2ൽ നന്ദിനി തന്നെ നായികയായി എത്തും. ആദ്യ ഭാഗത്തിലും നന്ദിനി തന്നെയായിരുന്നു നായിക. രഞ്ജി പണിക്കർ തിരക്കഥ ഒരുക്കുന്ന ചിത്രം നിതിൻ രഞ്ജി പണിക്കരാണ് സംവിധാനം ചെയ്യുന്നത്. 

ഒന്നാം ഭാഗത്തിൽ ഗൗരി പാർവതി എന്ന ശക്തയായ കഥാപാത്രത്തെയാണ് നന്ദിനി അവതരിപ്പിച്ചത്. തന്റെ കരിയറിലെ തന്നെ മികച്ച വേഷമാണതെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വളരെ നല്ല ടീമായിരുന്നു ലേലം ഒന്നാം ഭാഗത്തിലേത്. ലേലം 2 അതിലും മികച്ചതാകുമെന്നാണ് വിശ്വാസം. ഷൂട്ടിംഗ് തുടങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് താനെന്നും നന്ദിനി പറഞ്ഞു. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് അഭിനയിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, അക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല. അതൊരു സർപ്രൈസായി തന്നെ ഇരിക്കട്ടെ എന്നാണ് നായികയും പറയുന്നത്.

You might also like

Most Viewed