സോനം കപൂർ വിവാഹിതയാകുന്നു


ബോളിവുഡ് നടി സോനം കപൂർ മെയ് എട്ടിന് വിവാഹിതയാകുന്നു. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരൻ. മുംബൈയിലാണ് ചടങ്ങ്.

സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് സോനത്തിന്റെയും അഹൂജയുടെയും കുടുംബങ്ങൾ വിവാഹ തിയ്യതിപ്രഖ്യാപിച്ചത്. വിവാഹ തിയ്യതിയുടെ പ്രഖ്യാപനം മാത്രമല്ല, കുറിപ്പിൽ ഒരു അപേക്ഷ കൂടിയുണ്ട് കപൂർ--അഹൂജ കുടുംബത്തിന്. മെയ് എട്ടിന് മുംബൈയിലാണ് സോനവും ആനന്ദും വിവാഹിതരാകുന്നത്. അതൊരു തികച്ചും സ്വകാര്യമായ ചടങ്ങായതിനാൽ ഞങ്ങൾക്ക് ഒരു അപേക്ഷയുണ്ട്. ദയവു ചെയ്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷം ആഘോഷിക്കുന്പോൾ ഞങ്ങൾക്ക് എല്ലാ അനുഗ്രഹവും സ്നേഹവും ചൊരിയണം, നന്ദി.− കുറിപ്പിൽ പറഞ്ഞു.

You might also like

Most Viewed