റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു


ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. ഇന്റർനെറ്റിൽ റിലീസ് ചെയ്യുന്ന വെബ് സിനിമയിലായിരിക്കും മോഹൻലാൽ നായകനാകുക. ആദ്യമായാണ് മോഹൻലാൽ ഒരു വെബ് സിനിമയിൽ അഭിനയിക്കുന്നത്. 45 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് തെന്നിന്ത്യൻ സിനിമയിലെ ഒരു സൂപ്പർതാരം വെബ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂൽ പൂക്കുട്ടി.

You might also like

Most Viewed