കെ­വി­ന്റെ­ കൊ­ലപാ­തകം : രൂ­ക്ഷ വി­മർ­ശനവു­മാ­യി­ ജോയ് മാ­ത്യു­


പ്രണയ വി­വാ­ഹത്തി­ന്റെ­ പേ­രിൽ കെ­വിൻ പി­. ജോ­സഫ് എന്ന യു­വാവ് കൊ­ല ചെ­യ്യപ്പെ­ട്ട സംഭവത്തെ­ രൂ­ക്ഷമാ­യി­ വി­മർ­ശി­ച്ച് ജോയ് മാ­ത്യു­വി­ന്റെ­ ഫേ­സ്ബു­ക്ക് പോ­സ്റ്റ് ഇങ്ങനെ­: 

"പ്രണയി­ച്ച പെ­ണ്ണി­നെ­ വി­വാ­ഹം കഴി­ച്ചതി­ന് ദു­രഭി­മാ­നത്തി­ന്റെ­ രക്തസാ­ക്ഷി­യാ­യ കെ­വിൻ എന്ന യു­വാ­വ്­ മർ­ദ്ദനമേ­റ്റ്‌ മരി­ക്കു­ന്പോൾ തൃ­ശ്ശൂ­രിൽ മൂ­ന്നോ­റോ­ളം സാ­ഹി­ത്യ കലാ­ സാംസ്കാ­രി­ക പ്രവർ­ത്തകരോട്‌ പോലീസ്‌ മന്ത്രി­ കേ­രളത്തി­ന്­ മാ­ത്രമാ­യി­ ഒരു­ പ്രാ­ർ­ത്ഥനാ­ ഗാ­നം വേ­ണമെ­ന്ന് ആവശ്യപ്പെ­ടു­കയാ­യി­രു­ന്നു­. പ്രണയത്തെ­ക്കു­റി­ച്ചും വി­പ്ലവത്തെ­ക്കു­റി­ച്ചും ജാ­തി­രഹി­ത വി­വാ­ഹങ്ങളെ­യും പറ്റി­ കാ­വ്യങ്ങൾ രചി­ക്കു­ന്ന സാ­ഹി­ത്യകാ­രന്മാർ അപ്പോൾ തന്നെ­ പേ­നയെ­ടു­ത്തു­ പ്രാ­ർത്­ഥനാ­ ഗാ­ന രചന തു­ടങ്ങി­. അതു­കൊ­ണ്ടാ­ണ്­ കെ­വി­ന്റെ­ കൊ­ലപാ­തകത്തെ­പ്പറ്റി­യും പോ­ലീ­സി­ന്റെ­ അനാ­സ്ഥയെ­ക്കു­റി­ച്ചും

ഈ സാംസ്കാ­രി­ക നാ­യകന്മാ­ർ­ക്ക്‌ പ്രതി­കരി­ക്കാൻ ഇപ്പോ­ഴും പറ്റാ­ത്തത്‌. (പ്രതി­കരി­ച്ചാൽ വി­വരമറി­യും എന്നത്‌ മറ്റൊ­രു­ കാ­ര്യം) ഭാ­ഗ്യം ഞാൻ ആ മു­ന്നൂ­റി­ൽ­പ്പെ­ടി­ല്ല. അതി­നാൽ ഞാൻ എന്റെ­ പ്രതി­ഷേ­ധം നി­ങ്ങളു­മാ­യി­ പങ്കി­ടു­കയാ­ണ്­. നമു­ക്ക്‌ പ്രാ­ർ­ത്ഥനാ­ ഗാ­നം വേ­ണം പക്ഷെ­ ആരോ­ടാ­ണ് ­?"

You might also like

Most Viewed