മോ­­­ഹൻ‍ലാൽ‍ അമ്മയു­­­ടെ­­­ പ്രസി­­­ഡണ്ട് സ്ഥാ­­­നത്തേ­­­ക്ക് എത്തി­­­യേ­­­ക്കു­­­മെ­­­ന്ന് സൂ­­­ചന


തി­­­രു­­­വനന്തപു­­­രം : മലയാ­­­ള ചലചി­­­ത്ര താ­­­രസംഘടനയാ­­­യ അമ്മയു­­­ടെ­­­ അടു­­­ത്ത പ്രസി­­­ഡണ്ടാ­­­യി­­­ മോ­­­ഹൻലാൽ‍ എത്തി­­­യേ­­­ക്കു­­­മെ­­­ന്ന് സൂ­­­ചന. നി­­­ലവിൽ‍ ഇന്നസെ­­­ന്റാണ് അമ്മയു­­­ടെ­­­ പ്രസി­­­ഡണ്ട്. അമ്മയു­­­ടെ­­­ തലപ്പത്ത് നി­­­ന്ന് ഇത്തവണ മാ­­­റു­­­മെ­­­ന്ന് ഇന്നസെ­­­ന്റ് പ്രഖ്യാ­­­പി­­­ച്ചി­­­രു­­­ന്നു­­­. അമ്മയു­­­ടെ­­­ പ്രസി­­­ഡണ്ട് സ്ഥാ­­­നം ആഗ്രഹി­­­ച്ചതല്ലെ­­­ന്ന് നി­­­രവധി­­­ അവസരങ്ങളിൽ‍ ഇന്നസെ­­­ന്റ് വ്യക്തമാ­­­യി­­­രു­­­ന്നു­­­. 

അമ്മയു­­­ടെ സെ­­­ക്രട്ടറി മമ്മൂ­­­ട്ടി­­­യാണ്.­ എന്നാൽ‍ സെ­­­ക്രട്ടറി­­­ മാ­­­റു­­­മോ­­­യെ­­­ന്ന കാ­­­ര്യത്തിൽ‍ നി­­­ലവിൽ‍ സൂ­­­ചനകൾ‍ വ്യക്തമല്ല. നി­­­ലവിൽ‍ അമ്മയിൽ‍ ഇടതു­­­പക്ഷക്കാ­­­ർ‍­ക്കാണ് മേ­­­ൽ‍­ക്കൈ­­­യെ­­­ന്നും പു­­­തി­­­യ നേ­­­തൃ­­­ത്വത്തിൽ‍ നി­­­ക്ഷ്പക്ഷർ‍ വേ­­­ണമെ­­­ന്നും അഭി­­­പ്രാ­­­യം ഉയർ‍­ന്നി­­­രു­­­ന്നു­­­.  ചലചി­­­ത്രതാ­­­രങ്ങൾ‍­ക്കി­­­ടയിൽ‍ പൊ­­­തു­­­സമ്മതനാ­­­യ ഒരാ­­­ളെ­­­ സംഘടനാ­­­ തലപ്പത്തേ­­­യ്ക്ക് കൊ­­­ണ്ടു­­­വരാ­­­നു­­­ള്ള ശ്രമമാണ് മോ­­­ഹൻലാ­­­ലി­­­നെ­­­ പ്രസി­­­ഡണ്ടാ­­­ക്കാ­­­നു­­­ള്ള നീ­­­ക്കത്തിന് പി­­­ന്നിൽ‍. അതേ സമയം മത്സരം വന്നാൽ മോഹൻ‍ലാൽ‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കില്ല.

നടി­­­ അക്രമത്തി­­­നി­­­രയാ­­­യ കേ­­­സിന് പി­­­ന്നാ­­­ലെ­­­ ദി­­­ലീ­­­പി­­­നെ­­­ സംഘടനയിൽ‍ നി­­­ന്ന് പു­­­റത്താ­­­ക്കി­­­യതിൽ‍ അതൃ­­­പ്തി­­­യു­­­ള്ളവർ‍ സംഘടനയി­­­ലു­­­ണ്ട്. പു­­­തി­­­യ ഭാ­­­രവാ­­­ഹി­­­ത്വത്തി­­­ലേ­­­ക്ക് ഇവർ‍ ശക്തമാ­­­യ ഒരു­­­ പാ­­­നലിൽ‍ മൽ‍­സരി­­­ച്ചേ­­­ക്കു­­­മെ­­­ന്ന് സൂ­­­ചനയു­­­ണ്ടാ­­­യി­­­രു­­­ന്നു­­­.

24നാണ് സംഘടനയു­­­ടെ­­­ ജനറൽ‍ ബോ­­­ഡി­­­ യോ­­­ഗം. കഴി­­­ഞ്ഞ തവണ ഭാ­­­രവാ­­­ഹി­­­കളു­­­ടെ­­­ തെ­­­രഞ്ഞെ­­­ടു­­­പ്പിൽ‍ മത്സരമു­­­ണ്ടാ­­­യി­­­രു­­­ന്നു­­­. എന്നാൽ‍ താ­­­രതമ്യേ­­­ന ശക്തി­­­ കു­­­റഞ്ഞ പാ­­­നലാണ് മത്സരി­­­ച്ചത്. മോ­­­ഹൻലാ­­­ലി­­­നൊ­­­പ്പം സി­­­ദ്ദി­­­ഖ്, ഇടവേ­­­ള ബാ­­­ബു­­­, ജഗദീഷ് എന്നി­­­വരു­­­ടെ­­­ പേ­­­രു­­­കളൊ­­­ക്കെ­­­ മറ്റ് ഭാ­­­രവാ­­­ഹി­­­ത്വങ്ങളി­­­ലേ­­­ക്ക് പരി­­­ഗണനയി­­­ലു­­­ണ്ടെ­­­ന്നും സൂ­­­ചനയു­­­ണ്ട്.

You might also like

Most Viewed