സീ­രി­യൽ സംവി­ധാ­യകനെ­തി­രേ­ ഗു­രു­തര ആരോ­പണങ്ങളു­മാ­യി­ നി­ഷ സാ­രംഗ്


സീ­രി­യൽ സംവി­ധാ­യകനെ­തി­രേ­ ഗു­രു­തര ആരോ­പണങ്ങളു­മാ­യി­ മി­നി­സ്ക്രീൻ താ­രം നി­ഷ സാ­രംഗ്. ജനപ്രി­യ സീ­രി­യലാ­യ ഉപ്പു­ മു­ളകും എന്ന സീ­രി­യലി­ലെ­ കേ­ന്ദ്ര കഥാ­പാ­ത്രത്തെ­ അവതരി­പ്പി­ക്കു­ന്ന നി­ഷ ഈ സീ­രി­യലി­ന്റെ­ സംവി­ധാ­യകനാ­യ ആർ. ഉണ്ണി­ക്കൃ­ഷ്ണനെ­തി­രേ­ ഗു­രു­തര ആരോ­പണങ്ങളു­മാ­യി­ രംഗത്ത് വന്നി­രി­ക്കു­കയാ­ണ്. 

സംവി­ധാ­യകന്റെ­ ഭാ­ഗത്ത് നി­ന്നും തനി­ക്ക് നേ­രി­ട്ട മാ­നസി­ക പീ­ഡനങ്ങളെ­ കു­റി­ച്ച് നി­ഷ കഴി­ഞ്ഞ ദി­വസം ഒരു­ മാ­ധ്യമത്തിന് നൽ­കി­യ അഭി­മു­ഖത്തിൽ വ്യക്തമാ­ക്കി­യി­രു­ന്നു­. മോ­ശമാ­യി­ പെ­രു­മാ­റി­യത് എതി­ർ­ത്ത തന്നെ­ സംവി­ധാ­യകൻ മാ­നസി­കമാ­യി­ പീ­ഡി­പ്പി­ച്ചി­രു­ന്നു­വെ­ന്നും ഒടു­വിൽ അകാ­രണമാ­യി­ സീ­രി­യലിൽ നി­ന്നും നീ­ക്കം ചെ­യ്തെ­ന്നും നി­ഷ ആരോ­പി­ച്ചി­രു­ന്നു­. ഇതോ­ടെ­ സംവി­ധാ­യകൻ ആർ. ഉണ്ണി­കൃ­ഷ്ണനെ­തി­രേ­ കടു­ത്ത പ്രതി­കരണമാണ് ഉയർ­ന്ന് വന്നത്. നി­ഷയ്ക്ക് പി­ന്തു­ണയു­മാ­യി­ നി­രവധി­ ആളു­കളാണ് രംഗത്തെ­ത്തി­യത്.

സംവി­ധാ­യകനെ­ അനു­സരി­ക്കാ­തെ­ അമേ­രി­ക്കയി­ലേ­ക്ക് പോ­യി­ അതു­കൊ­ണ്ട് ഉപ്പും മു­ളകിൽ നി­ന്നും തന്നെ­ മാ­റ്റി­ നി­ർ­ത്തു­കയാ­ണെ­ന്നാണ് തനി­ക്ക് കി­ട്ടി­യ അറി­വ്. എന്നാൽ ചാ­നൽ ഡയറക്ടറു­ടെ­ അടക്കം രേ­ഖാ­ മൂ­ലം അനു­വാ­ദം വാ­ങ്ങി­യാണ് താൻ അമേ­രി­ക്കയിൽ നടന്ന അവാ­ർ­ഡ് ഷോ­യ്ക്ക് പോ­യത്.  ലൊ­ക്കേ­ഷനിൽ വെ­ച്ച് പലതവണ സംവി­ധാ­യകൻ മാ­നസി­കമാ­യി­ വേ­ദനി­പ്പി­ച്ചി­ട്ടു­ണ്ട്. താൻ ലി­വിംഗ് ടു­ഗദറാ­ണെ­ന്ന് പറഞ്ഞ് അപമാ­നി­ച്ചു­. ചി­ല ഓൺ­ലൈൻ സൈ­റ്റു­കളിൽ വരെ­ അയാൾ താൻ ലി­വിംഗ് ടു­ഗദറാ­ണെ­ന്ന് കാ­ണി­ച്ച് വാ­ർ­ത്തകൾ പ്രചരി­പ്പി­ച്ചു­. എന്നാൽ താൻ നി­യമപരമാ­യി­ വി­വാ­ഹം കഴി­ച്ച വ്യക്തി­യാ­ണെ­ന്നും തന്റെ­ മു­റച്ചെ­റു­ക്കനെ­യാണ് വി­വാ­ഹം ചെ­യ്തി­രി­ക്കു­ന്നതെ­ന്നും നി­ഷ പറഞ്ഞു­.

അതേ­സമയം നി­ഷ സാ­രംഗിന് പി­ന്തു­ണയു­മാ­യി­ മലയാ­ള സി­നി­മയി­ലെ­ താ­രസംഘടനയാ­യ എ.എം.എം.എ രംഗത്തെ­ത്തി­. നടി­ മാ­ല പാ­ർ­വതി­യാണ് തന്റെ­ ഫെ­യ്സ്ബു­ക്ക് പോ­സ്റ്റി­ലൂ­ടെ­ നി­ഷയ്ക്ക് എ.എം.എം.എ പി­ന്തു­ണ നൽ­കി­യ കാ­ര്യം അറി­യി­ച്ചത്. നി­ഷയെ­ മമ്മൂ­ട്ടി­ വി­ളി­ച്ച് സംസാ­രി­ച്ചി­രു­ന്നു­വെ­ന്നും നി­ഷയോട് തന്റെ­ നി­ലപാ­ടിൽ തന്നെ­ ഉറച്ച് നി­ൽ­ക്കാൻ പറഞ്ഞതാ­യും മാ­ല പാ­ർ­വതി­ തന്റെ­ ഫെ­യ്സ്ബു­ക്ക് പേ­ജിൽ കു­റി­ച്ചു­. നി­ഷയ്ക്ക് പി­ന്തു­ണയു­മാ­യി­ സി­നി­മാ­രംഗത്തെ­ വനി­താ­ പ്രവർ­ത്തകരു­ടെ­ കൂ­ട്ടാ­യ്മയാ­യ വി­മെൻ ഇൻ സി­നി­മാ­ കളക്ടീ­വും രംഗത്തെ­ത്തി­.

You might also like

Most Viewed