നിവിൻ പോളിക്ക് ജന്മദിനാശമാസകൾ നേർന്ന് മമ്മൂട്ടി


നിവിൻ പോളിക്ക് ജന്മദിനാശമാസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിഖായേലിന്റെ ആദ്യ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടുകൊണ്ടാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം. 'ഗ്രേറ്റ് ഫാദറി'ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.

ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

You might also like

Most Viewed