തിരക്കഥ ആരുടേതെന്ന് വിഷയമല്ല, ‘മഹാഭാരത’ ചലച്ചിത്രം നിർമിക്കും -ബി.ആർ. ഷെട്ടി


തിരുവനന്തപുരം: ‘മഹാഭാരതം’ ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രം നിർമിക്കുമെന്നും തിരക്കഥ ആരുടേതെന്നത് തന്‍റെ വിഷയമല്ലെന്നും പ്രവാസി വ്യവസായി ഡോ.ബി.ആർ. ഷെട്ടി. ചലച്ചിത്രത്തിെൻറ തിരക്കഥ എം.ടി. വാസുദേവൻ നായർ തിരിച്ചുവാങ്ങുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും ആയിരം കോടി രൂപ ചെലവിൽ  ചലച്ചിത്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ആർ. ഷെട്ടി പറഞ്ഞു.

ചലച്ചിത്രവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചലച്ചിത്രം നിർമിക്കും. സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ ഇതിെൻറ പ്രവർത്തനങ്ങളിലാണ്. തിരക്കഥയെ കുറിച്ച് പ്രത്യേക നിർബന്ധങ്ങളില്ല. തിരക്കഥ തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് എം.ടി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ല.

എം.ടി. വാസുദേവൻ നായർ മഹാനായ എഴുത്തുകാരനാണ്. അദ്ദേഹത്തോടും അദ്ദേഹത്തിെൻറ കൃതികളോടും ആദരവ് മാത്രമേയുള്ളൂ. മഹാഭാരത ചലച്ചിത്രം തന്‍റെ സ്വപ്നമാണ്. ആ പദ്ധതിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇൗയൊരു ചലച്ചിത്രത്തിന് ശേഷം താൻ മറ്റൊന്ന് നിർമിക്കില്ലെന്നും ഷെട്ടി വ്യക്തമാക്കി. 

You might also like

Most Viewed