അമ്മയെ അപമാനിച്ചതിന് കര്‍ശനനടപടി സ്വീകരിക്കും: ഡബ്ള്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്


കൊച്ചി: നടിയെന്ന വിളി അപമാനമല്ല, ബഹുമാനമാണെന്ന് നടന്‍ സിദ്ദിഖ്. സിനിമാ സംഘടനയായ അമ്മയ്ക്കുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദിഖ് പ്രതികരിച്ചത്. ഡബ്ള്യുസിസി അംഗങ്ങളുടെ ആരോപണങ്ങള്‍ ബാലിശമാണെന്ന് സിദ്ദിഖ് ആരോപിച്ചു. നാല് പേര്‍ പുറത്തുപോയെങ്കില്‍ നാനൂറ് പേര്‍ അകത്തുള്ള സംഘടനയാണ് അമ്മ. ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് മോഹന്‍ലാലിനെ പിഴുതുമാറ്റാന്‍ ആര്‍ക്കും കഴിയില്ല.

ദിലീപിനെതിരെ നിലവില്‍ ആരോപണങ്ങള്‍ മാത്രമാണുള്ളത്. ഡബ്ള്യുസിസി അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അപമാനിച്ചു. നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനെ തകര്‍ക്കാനാകില്ല. മോഹന്‍ലാലിന് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ട്. രാജിവെച്ച് പോയവരെ തിരിച്ചെടുക്കില്ല. ദിലീപിനെതിരെയുള്ള കുറ്റം തെളിയട്ടെ. അനാവശ്യ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. നടിമാരുടെ നിലപാട് അവരെ ജനങ്ങളില്‍ നിന്ന് അകറ്റുന്നുവെന്നും ഡബഌുസിസിയുടെ ആരോപണങ്ങളെ തള്ളി സിദ്ദിഖ് പറഞ്ഞു.

You might also like

Most Viewed