അലൻസിയാറിനെതിരെ മീ ടൂ ബോംബ്


തിരുവനന്തപുരം :   ചലച്ചിത്ര താരം അലൻസിയാറിനെതിരെ മീ ടൂ ബോംബ്. ഇന്ത്യ പ്രൊട്ടസ്റ്സ് എന്ന സൈറ്റിലൂടെയാണ്   പേര് വെളിപ്പെടുത്താതെ ഒരു അഭിനേത്രി രംഗത്ത് എത്തിയിരിക്കുന്നത്. അലൻസിയാറിന്റെ കൂടെ ആദ്യമായി പ്രവർത്തിച്ച സിനിമയുടെ ചിത്രീകരണ വേളയിൽ അലന്സിയാറിന്റെ അടുത്ത് നിന്നും നിരവധി തവണ   വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തി.
ഒരുതവണ  നടിയും  അലന്‍സിയറും ഒരു സഹനടനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ആദ്യ സംഭവമുണ്ടായതെന്നും പലതും സംസാരിച്ചുകൊണ്ട് അയാള്‍ തന്റെ  മാറിടത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നുവെന്നും . കുറച്ചുകൂടി അടുത്തിടപഴകാനും കാര്യങ്ങള്‍ കുറച്ചുകൂടി ലഘുവായി കാണാനും അയാള്‍ എന്നെ ഉപദേശിക്കുകയും ചെയ്‌തെന്ന് നടി തന്റെ എഴുത്തിലൂടെ പറഞ്ഞു.  പക്ഷെ     പ്രതികരിച്ചില്ലെന്നും അയാളോടൊപ്പം ജോലിചെയ്യുന്നതില്‍ ഞാന്‍ സുരക്ഷിതയല്ല എന്ന തോന്നലുണ്ടായി എന്നും  നടി എഴുതിയിട്ടുണ്ട്.  
 മറ്റൊരു  അനുഭവം ഞെട്ടിക്കുന്നതായിരുന്നുവെന്നും .  മുറിയിലേക്ക് അയാള്‍ ഒരു നടിയോടൊപ്പം കയറിവരികയും . ഒരു നടന്റെ പ്രാധാന്യത്തേക്കുറിച്ചും സ്വന്തം ശരീരം മനസിലാക്കേണ്ടതിനേക്കുറിച്ചും പറഞ്ഞുവെന്നും, ഒരു തവണ ബലപ്രയോഗം നടത്താനുള്ള ശ്രമം ഉണ്ടായെന്നും  തുടങ്ങി നിരവധി സംഭവങ്ങളാണ് നടി   തുറന്ന് എഴുതിയിരിക്കുന്നത് 

You might also like

Most Viewed