തലയുടെ കട്ടൗട്ടിൽ‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം; അഞ്ച് പേർ‍ക്ക് പരിക്ക്


വില്ലുപുരം: തമിഴ് സൂപ്പർ‍ താരം അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് സാരമായ പരിക്കേറ്റതായി റിപ്പോർട്ട്. പാലഭിഷേകം നടത്തുന്നതിനായി കട്ടൗട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതിനിടെ മുളങ്കന്പുകൾ തകർന്ന് കട്ടൗട്ടോടെ അഞ്ച് പേരും നിലത്ത് വീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ− അജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വിശ്വാസം. നയൻതാരയാണ് ചിത്രത്തിൽ നായിക.

                                    

You might also like

Most Viewed