​ക്രിക്കറ്റ് താരം ഇ​ർ​ഫാ​ൻ​ ​പ​ഠാ​ൻ മലയാളത്തിലേക്ക്


കൊച്ചി: അനിൽ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രം ëഖമറുനീസ’യിൽ പ്രധാന കഥാപാത്രമായി എത്തുക ക്രിക്കറ്റ് താരം ഇർഫാൻ പഠാനാണെന്ന് സൂചന. പഠാനുമൊത്തുള്ള ചിത്രം സംവിധായകൻ പുറത്തുവിട്ടതാണ് ഈ വാർത്തയ്ക്ക് ബലമേകിയത്. എന്നാൽ ഇത് സംബന്ധിച്ച ഒദ്യോഗിക വിശദീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. ചിത്രത്തിന് സന്തോഷ് ത്രിവിക്രമനാണ് തിരക്കഥ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് അധികം വൈകാതെ തന്നെ ആരംഭിക്കും. ഖമറുനിസയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

rn

ഫഹദ് ഫാസിൽ− സ്വാതി റെഡ്ഡി നെടുമുടി വേണു ടീം ഒന്നിച്ച നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ ആറ് വർഷം മുൻപാണ് അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം പൃഥ്വിരാജ് നായകനായ സപ്തമശ്രീ തസ്കരാ, കുഞ്ചാക്കോ ബോബൻ നായകനായ ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്നിവയും അനിൽ ഒരുക്കി.

You might also like

Most Viewed