അച്ഛനോ­ടൊ­പ്പം 45ാം പി­റന്നാൾ ആഘോ­ഷി­ച്ച് ഹൃ­ത്വി­ക്


മുംബൈ: അച്ഛനോടൊപ്പം 45ാം പിറന്നാൾ ആഘോഷിച്ച് ബോളിവുഡ് താരംഹൃത്വിക് റോഷൻ. 'ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു.  സ്നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെ നിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്.' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആരാധകരെ അസ്വസ്ഥരാക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഹൃത്വിക് റോഷൻ എത്തിയത്. തന്റെ പിതാവും നിർമ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയിൽ അർബുദമാണെന്നും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നുമുള്ള വാർത്തയാണ് താരം ആരാധകരെ അറിയിച്ചത്. തുടർന്ന് വ്യാഴാഴ്ചയാണ് രാകേഷ് റോഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

You might also like

Most Viewed