വാണി വിശ്വനാഥ് തിരിച്ചു വരുന്നു


കൊച്ചി: ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ച മലയാള സിനിമയിലെ ആക്ഷൻ വുമൺ‍ വാണി വിശ്വനാഥ് തിരിച്ചുവരുന്നു. വാണിയുടെ ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“സിനിമയാണല്ലോ എല്ലാം, വളരെ ചെറുപ്പത്തിൽ‍ തന്നെ സിനിമയിലെത്തിയതാണ് വാണി. വാണിക്ക് രാഷ്ട്രീയത്തിൽ‍നിന്നും സിനിമയിൽ‍നിന്നും നിരവധി അവസരങ്ങൾ‍ വരുന്നുണ്ട്. പത്താം ക്ലാസിലാണ് മകൾ‍. അതിന്റെ തിരക്കുകൾ‍ ഉള്ളതു കൊണ്ടാണ് ഇപ്പോൾ‍ വരാത്തത്. സിനിമയിലേക്ക് എന്തായാലും വാണി തിരിച്ചു വരും.” ബാബുരാജ് പറഞ്ഞു. മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ള വാണി മലയാളത്തിൽ‍ അന്പത്തിരണ്ടോളം സിനിമകൾ‍ ചെയ്തിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ബാബുരാജുമായുള്ള വിവാഹം.

You might also like

Most Viewed