ബാൽ‍ താക്കറേ പ്രമുഖ ബോളിവുഡ് ഗായകനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു!!!!!!!


മുംബൈ: ശിവസേന സ്ഥാപകൻ ബാൽ താക്കറേ ബോളിവുഡ് ഗായകൻ സോനു നിഗമിനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുൻ എം.പി നീലേഷ് റാണെയാണ് പ്രസ്താവനയുമായി  രംഗത്തെത്തിയിരിക്കുന്നത്. “പല അവസരങ്ങളിലും താക്കറേ സോനുവിനെ കൊല്ലാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇക്കാര്യം സോനുവിനും അറിയാം. താക്കറേ കുടുംബവും സോനു നിഗമും തമ്മിലെന്തു ബന്ധം? ബാൽ സാഹിബിന്റെ കർജത് ഫാം ഹൗസിൽ എത്ര പേരാണ് മരിച്ചിട്ടുള്ളത്? ഇനിയും വാ തുറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്. ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും ബാൽ സാഹിബിന് പങ്കുണ്ട്. മരണം അറിഞ്ഞ് വിശ്വസിക്കാനാവാതെ നിന്ന രണ്ട് ശിവസേന അനുയായികളും അതേ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.” റാണെ പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ പ്രചാരണ കമ്മിറ്റി അംഗം കൂടിയായ റാണെയുടെ ഈ പ്രസ്താവന ബി.ജെ.പി-ശിവസേന ബന്ധത്തിൽ വിള്ളൽ വീഴ്ത്തിത്തുടങ്ങിയതായാണ്  റിപ്പോർട്ടുകൾ. മുൻമഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണെയുടെ പുത്രനാണ്  നീലേഷ് റാണെ. 

You might also like

Most Viewed