'ഒടി­യൻ­‘ പുനരവതരിക്കുന്നു


കൊച്ചി: ശ്രീകുമാർ‍ മേനോന്റെ സംവിധാനത്തിൽ‍ മോഹൻലാൽ‍ നായകനായ സിനിമ ‘ഒടിയൻ’ 100 കോടി ക്ലബ്ബിൽ‍ പ്രവേശിച്ചതായ വാർ‍ത്തകൾ‍ക്ക് പിന്നാലെ മറ്റൊരു വാർത്ത കൂടി വന്നിരിക്കുകയാണ്. ‘ഒടിയൻ’ മറ്റൊരു രൂപത്തിലും പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും അവതരിക്കുന്നു. പക്ഷെ ഇത്തവണ ഡോക്യുമെന്ററി രൂപത്തിലാണെന്ന് മാത്രം. മോഹൻലാലാണ് ഫേസ്ബുക്കിലൂടെ ഒടിയൻ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. “ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യ ഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിർ‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവിൽ‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ‘ഇരവിലും പകലിലും ഒടിയൻ’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിൻ വാസുദേവ് ആണ്. ഉടൻ വരുന്നു..” മോഹൻലാൽ‍ ഫേസ്ബുക്കിൽ‍ കുറിച്ചു.

അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സുജിർ‍ ബാബു എഡിറ്റിംഗ്. ചാരു ഹരിഹരൻ സംഗീതം. സൗണ്ട് ഡിസൈൻ‍ പി.എം സതീഷ്.

You might also like

Most Viewed