അഭിഷേക്​ ബച്ചനും നിത്യ മേനോനും ഒന്നിക്കുന്നു


മുംബൈ: ബോളിവുഡ് നടൻ അഭിഷേക് ബച്ചനും മലയാളികളുടെ പ്രിയതാരം നിത്യ മേനോനും ഒന്നിക്കുന്നതായി റിപ്പോർട്ട്. ആമസോണിന്റെ സൂപ്പർഹിറ്റ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒരുമിക്കുന്നത്. 

“ഇത് എന്റെ ആദ്യത്തെ വെബ് സീരീസാണ്.  ഏറെ പ്രതീക്ഷയോടെയാണ് ഇൗ അവസരത്തെ നോക്കിക്കാണുന്നത്നിത്യ മേനോൻ പ്രതികരിച്ചു. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സാധ്യമല്ല. ബ്രീത്ത് ഒരുക്കിത്തരുന്നത് വലിയ കാൻവാസാണ്. ഒരു അഭിനേത്രിയെന്ന നിലയ്ക്ക് വളരെ തൃപ്തിയോടെയാണ് വെബ് സീരീസിലേക്ക് കടക്കുന്നത്.” നിത്യ കൂട്ടിച്ചേർത്തു. അബൻഡാന്റിയ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ വിക്രം മൽഹോത്രയാണ് ബ്രീത്ത് നിർമ്മിക്കുന്നത്. മായങ്ക് ശർമ്മയാണ് സംവിധാനം. ബ്രീത്തിന്റെ ഒന്നാം സീസണിൽ മാധവനും അമിത് സാധും സപ്‌നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന ചില അസാധാരണ സാഹചര്യങ്ങളെയായിരുന്നു ആദ്യ സീസൺ അവതരിപ്പിച്ചത്.

You might also like

Most Viewed