മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍


കൊച്ചി: മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹമാന്‍ ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.. വിഷു ദിനത്തില്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള പോലീസ് കഥാപാത്രങ്ങള്‍ ഒരു ലോറിയുടെ ടയര്‍ മാറ്റാന്‍ പാടുപെടുന്ന ചിത്രമാണ് ഫസ്റ്റ്ലുക്കില്‍. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഛത്തീസ്ഘഡില്‍ ഒരു തിരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

 

You might also like

Most Viewed