ശ്രീനിവാസനും,ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന കുട്ടിമാമ


തിരുവനന്തപുരം: ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കുട്ടിമാമ. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു പ്രശസ്ത സംവിധായകന്‍ വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്.

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു. ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. സെന്‍ട്രല്‍ പിക്ചേര്‍സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കും.

You might also like

Most Viewed