പതിനെട്ടാം പടിയിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിയും ഉണ്ണി മുകുന്ദനും ആര്യയും


കൊച്ചി: നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ,ആര്യ എന്നിവരും ഒത്തുചേരുന്നതായി റിപ്പോർട്ട്.  സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുകയാണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളില്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് വൈറലായിരുന്നു. ഇപ്പോഴിതാ  പൃഥ്വിരാജും പതിനെട്ടാം പടിയില്‍ ജോയിന്‍ ചെയ്തു.

60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏറെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം.

You might also like

  • KIMS

Most Viewed