കാമസൂത്ര നടി സൈറ ഖാൻ അന്തരിച്ചു


കാമസൂത്ര 3ഡി എന്ന ചിത്രത്തിൽ നായികാ വേഷം ചെയ്ത നടി സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളിയായ രൂപേഷ് പോൾ സംവിധാനം ചെയ്ത ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു സൈറയുടെ വിയോഗത്തെക്കുറിച്ച് രൂപേഷ് പോൾ പറഞ്ഞത്.                                                                                                     നടി ഷെർലിൻ ചോപ്രയ്ക്ക് പകരമായാണ് സൈറ കാമസൂത്രയിൽ അഭിനയിച്ചത്.  ചിത്രത്തിലെ കഥാപാത്രത്തിനോട് പൂർണമായും നീതി പുലർത്താൻ സൈറക്ക് സാധിച്ചു− രൂപേഷ് കൂട്ടിച്ചേർത്തു.

You might also like

Most Viewed