മോഹൻലാൽ സംവിധാന രംഗത്തേക്ക്


തിരുവനന്തപുരം: നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ ജീവിതത്തിനിടെ സൂപ്പർതാരം മോഹൻലാൽ സംവിധാന രംഗത്തേക്ക്. പോർച്ചുഗീസ് പശ്ചാത്തലമാക്കി ബറോസ് എന്ന സിനിമയാണ് മോഹൻലാൽ സംവിധാനം ചെയ്യുക.

ബ്ലോഗിലൂടെയാണ് ഇക്കാര്യം മോഹൻലാൽ പ്രഖ്യാപിച്ചത്. 'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു' എന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്.  വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന കാവൽക്കാരനായ ബറോസിന്റെ കേന്ദ്രീകരിച്ചാണ് സിനിമ. ബറോസായി മോഹൻലാൽ തന്നെ വേഷമിടും. മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ നവോദയയുമായി ചേർന്ന് 3 ഡി സിനിമയായിട്ടാകും ബറോസ് എത്തുക.

You might also like

Most Viewed