ക്രിസ്റ്റര്‍ഫര്‍ നോളന്റെ പുതിയ ചിത്രത്തിൽ ഹിന്ദി നടി ഡിംപിള്‍ കപാഡിയയും


ന്യൂഡൽഹി: പ്രമുഖ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റര്‍ഫര്‍ നോളന്റെ പുതിയ ചിത്രത്തിൽ ഹിന്ദി നടി ഡിംപിള്‍ കപാഡിയയും. ടെനെറ്റ് എന്ന ചിത്രത്തിലാണ് ഡിംപിള്‍ കപാഡിയെ ഒരു പ്രധാന കഥാപാത്രമായി എത്തുക. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്.

തിരക്കഥയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനിൽ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു. അതേസമയം ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

You might also like

Most Viewed