നടി പാർവ്വതി തിരുവോത്ത് സംവിധായികയാകുന്നു


കൊച്ചി: നടി പാർവ്വതി തിരുവോത്ത് സംവിധായികയാകുന്നു. സ്വകാര്യ  ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പാർവ്വതി വെളിപ്പെടുത്തിയത്. താൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ പ്രതീക്ഷിക്കാമെന്നും പാർവ്വതി പറഞ്ഞു. 

താനും നടി റിമാ കല്ലിങ്കലും അത്തരമൊരു ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ചിത്രത്തിൽ നടൻ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് നടിമാരുണ്ട്. എന്നാൽ ദർശന രാജേന്ദ്രൻ, നിമിഷയുമായിരിക്കും തൻ്റെ ചിത്രത്തിലെ നായിക വേഷത്തിൽ എത്തുകയെന്നും പാർവ്വതി കൂട്ടിച്ചേർത്തു. 
   

You might also like

Most Viewed