വാപ്പച്ചി താമസിക്കുന്ന വീട്ടില്‍ നിന്ന് മാറാന്‍ ആവില്ല


കൊച്ചി: മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് താനെന്നും എന്നും അദ്ദേഹത്തോടൊപ്പം കഴിയാന്‍ ഭാഗ്യം ലഭിച്ച ആളായതിൽ വീട് മാറാന്‍ കഴിയില്ലെന്നും ദുൽഖർ. 

‘ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉള്ളിലുണ്ടായിരുന്നു. വാപ്പച്ചിയുടെ പേരു ചീത്തയാക്കുമോ എന്നായിരുന്നു പേടി. പക്ഷേ പിന്നീടു അതിന്റെ പേരില്‍ പേടിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസ്സിലെവിടെയോ ആഗ്രഹമുണ്ടായതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതും കാത്തിരിക്കുന്നതും മമ്മൂട്ടിയുമൊത്തുള്ള യാത്രയാണ്.’ എല്ലാ കൊല്ലവും യാത്ര പോകും. അപ്പോള്‍ വാപ്പച്ചി ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകള്‍ മുടക്കാറില്ല. നടനും താരവുമൊന്നുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചി മാറുന്നതു കാണാന്‍ സന്തോഷമാണ്. എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചിവരും. എല്ലാ തിരക്കുകളും ഞങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കുന്ന വാപ്പച്ചിയെ കണ്ടാണു ഞാന്‍ വളര്‍ന്നത്.’ ദുൽഖർ മനസ്സ് തുറന്നു.

You might also like

Most Viewed