ടിവി താരത്തെ സിനിമയില്‍ നായകനാക്കാന്‍ വന്‍കിട സിനിമാ നിര്‍മ്മാതാക്കള്‍ തയ്യാറാകില്ലെന്ന് ഷഹീര്‍ ഷെയ്ഖ്


ന്യൂഡൽഹി: ബോളിവുഡ് പ്രവേശനം ആരാധകര്‍ പറയുന്നത് പോലെ അത്ര എളുപ്പമൊന്നുമല്ലെന്ന് മഹാഭാരതം, യേ രഷ്‌തേ ഹെ പ്യാര്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടൻ ഷഹീര്‍ ഷെയ്ഖ്. താരത്തിന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് ഒട്ടേറെ ഗോസിപ്പുകളുണ്ടായിരുന്നു.  ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

എത്ര നന്നായി നിങ്ങള്‍ അഭിനയിക്കുമെന്നതിലൊന്നും കാര്യമില്ല. ടിവി താരങ്ങളെ നായക വേഷത്തിലേക്ക് കൊണ്ടുവരാന്‍ മുന്‍നിര സംവിധായകര്‍ക്ക് മനസ്സില്ല. അവര്‍ അത് താൽപ്പര്യപ്പെടുന്നില്ല എന്നതാണ് സത്യം. ഷഹീര്‍ പറഞ്ഞു.

ഇന്തോനേഷ്യല്‍ ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ ഭാവിയില്‍ വലിയ ചിത്രങ്ങളിലഭിനയിക്കാന്‍ തനിക്ക് താൽപ്പര്യമുണ്ടെന്നും എന്നാല്‍ നല്ല കഥയുള്ള സിനിമകളോട് മാത്രമേ താൽപ്പര്യമുള്ളുവെന്നും ഷഹീര്‍ കൂട്ടിച്ചേര്‍ത്തു.

You might also like

Most Viewed