ആൻ അഗസ്റ്റിനും മടങ്ങിയെത്തുന്നതായി സൂചന


കൊച്ചി: നടൻ അഗസ്റ്റിന്‍റെ മകൾ ആൻ അഗസ്റ്റിൻ സിനിമയിലേക്കു മടങ്ങിയെത്തുന്നു. വിവാഹത്തോടെ കരിയറിന് ചെറിയ ബ്രേക്ക് ഇട്ട നടി വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. അതും കിടിലനൊരു സിനിമയിലൂടെയാണെന്നുള്ളത് ആരാധകരുടെ പ്രതീക്ഷ വർധിച്ചിപ്പിച്ചിരിക്കുകയാണ്.2010 ലാണ് ആൻ സിനിമയിലേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച സിനിമ നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു. ചിത്രം ഹിറ്റായതോടെ ആനിനെ തേടി നിരവധി സിനിമകളെത്തി. അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, ഓർഡിനറി, വാദ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ഡാ തടിയ, റെബേക്ക ഉതുപ്പ് കിഴക്കേമല, ആർട്ടിസ്റ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലെല്ലാം ആൻ നായികയായിട്ടെത്തി. വിവാഹത്തോടെ സിനിമ വിട്ടു. ജയസൂര്യയുടെ നായികയായിട്ടാണ് ആനിന്‍റെ തിരിച്ച് വരവെന്നാണ് സൂചന. വിജയ് ബാബുവിനൊപ്പം ജയസൂര്യ ഒരു സിനിമ ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം മുതൽ പറഞ്ഞിരുന്നു. സിനിമയുടെ പ്രഖ്യാപനം കാത്ത് ആരാധകരും അക്ഷമരായി ഇരിക്കുകയായിരുന്നു. ഒടുവിൽ സത്യൻ മാഷിന്‍റെ ജീവിതം സിനിമയാക്കുകയാണ്. നവാഗതനതായ രതീഷ് രഘു നന്ദൻ സംവിധാനം ചെയ്യുന്ന സിനിമ നടൻ വിജയ് ബാബുവിന്‍റെ നിർമാണ കന്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിർമ്മിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിന് ആൻ അഗസ്റ്റിനെ കണ്ടതോടെയാണ് നടി തിരിച്ച് വരുന്ന കാര്യം എല്ലാവരും അറിയുന്നത്. അതേ സമയം സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല.

2014 ലായിരുന്നു പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായി ആൻ വിവാഹിതയാവുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ആൻ അഗസ്റ്റിൻ താത്കാലികമായി മാറി നിൽക്കുകയായിരുന്നു.

You might also like

Most Viewed