‘സെയ്ഫ്’ ഫസ്റ്റ് ലുക്ക് പുറത്ത്


തിരുവനന്തപുരം: പുതുകാഴ്ചകളുടെ ചേരുവകളുമായി പ്രദീപ്‌ കാളിപുരയത്ത് ഒരുക്കുന്ന ചിത്രമാണ് സെയ്ഫ്. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റർടൈൻമെന്റിന്റെ ബാനറിൽ ഷാജി പല്ലാരിമംഗലം, സർജു മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നു.  അനുശ്രീ,  അപർണ ഗോപിനാഥ്, സിജു വിൽസൺ, അജി ജോൺ, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ,  ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മിപ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില,  സാവിയോ, ബിട്ടു തോമസ് തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു.

നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. രാഹുൽ സുബ്രഹ്മണ്യത്തിന്റേതാണ് സംഗീതം. ഊട്ടിയിലും കൊച്ചിയിലുമായി രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം.

 

You might also like

Most Viewed