കീർത്തി സുരേഷ് രോഗിയെപ്പോലെ


ഹൈദരാബാദ്:  കീർത്തി സുരേഷിനെ പരിഹസിച്ച് വിവാദ നായിക ശ്രീ റെഡ്ഡി.   ഒരേ വിമാനത്തിൽ യാത്രചെയ്യുകയായിരുന്ന കീർത്തി സുരേഷിനെ താൻപോലും മനസ്സിലാക്കിയില്ലെന്നും തന്റെ ഒപ്പം സെൽഫിയെടുത്ത‌് മടങ്ങിയവർക്കും കീർത്തിയെ മനസ്സിലായില്ലെന്നുമാണ‌് ശ്രീറെഡ്ഡിയുടെ പുതിയ പോസ‌്റ്റ‌്. “”ഞങ്ങൾ ഒരേ വിമാനത്തിലായിരുന്നു. എനിക്കവരെ മനസ്സിലായില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെൽഫിയെടുത്ത‌് മടങ്ങി. പക്ഷെ, ഞാനടക്കം കീർത്തിയെ ആരും തിരിച്ചറിഞ്ഞില്ല. ശരീരഭാരം കുറച്ചതിനുശേഷം ഒരു രോഗിയെപ്പോലെയിരിക്കുന്നു കീർത്തി. സത്യത്തിൽ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ‌്. സംവിധായകൻ പഠിപ്പിച്ചതിന്റെ ഫലമാണ‌ാ ചിത്രം. 

കീർത്തിയുടെ കഴിവല്ല. അതേസമയം സായ‌്പല്ലവി സൂപ്പറാണ‌്’’. –-എന്നായിരുന്നു ശ്രീറെഡ്ഡിയുടെ പോസ‌്റ്റ‌്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലെമ്പാടും വിമർശനങ്ങളുമുയർaന്നു. സൈബറിടത്തിൽ കീർത്തിആരാധകർ ശ്രീയെ വളഞ്ഞിട്ട‌് ആക്രമിക്കുകയാണ‌്.  ഒരു ബോളിവുഡ്‌ സിനിമയ്‌ക്ക്‌ വേണ്ടിയാണ്‌ കീർത്തി സുരേഷ്‌ ശരീരഭാരം കുറച്ചത്‌. 

കഴിഞ്ഞ ദിവസങ്ങളിലാണ‌് നടികർസംഘം സെക്രട്ടറികൂടിയായ വിശാലിനെതിരേ പീഡനാരോപണവുമായി ശ്രീറെഡ്ഡി രംഗത്തെത്തിയത‌്‌. വിശാൽ താനടക്കം നിരവധി നായികമാരെ ചൂഷണംചെയ‌്തിട്ടുണ്ടെന്ന‌് അമ്മയുടെപേരിലും തന്റെ കരിയറിന്റെ പേരിലും ആണയിടുന്നു–-എന്നായിരുന്നു പോസ‌്റ്റ‌്. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ വിശാൽ തെളിയിക്കട്ടെ, ഇതിന്റെ പേരിൽ വിശാൽ എന്റെ കരിയർ നശിപ്പിക്കുകയോ എന്നെ കൊല്ലുകയോ ചെയ‌്താലും കാര്യമാക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ വിശാൽ ഇതിനോട‌് പ്രതികരിച്ചിട്ടില്ല.

You might also like

Most Viewed