17 വര്‍ഷത്തിന് ശേഷം മാധവനൊപ്പം സിമ്രാന്‍ എത്തുന്നു


ചെന്നൈ: 17 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിറ്റ് ജോടികളായ മാധവന്‍-സിമ്രാനും ഒന്നിക്കുന്നു. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിലാണ് ഇരുവരും ഒന്നിക്കുന്നത്. 

ചിത്രത്തില്‍ സിമ്രാന്‍ നമ്പി നാരായണൻ്റെ ഭാര്യാ വേഷത്തിലാണെത്തുന്നത്. മാധവന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്ന ചിത്രമാണ് റോക്കറ്ററി.

റോക്കറ്ററിയില്‍ നമ്പി നാരായണനായി വേറിട്ട ഗെറ്റപ്പുകളിലാണ് മാധവന്‍ എത്തുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ദ നമ്പി ഇഫക്റ്റ് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി പുറത്തിറങ്ങും. നമ്പി നാരായണൻ്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. 

You might also like

  • KIMS

Most Viewed