ഇന്ന് രാവിലെ 5.47ന് ഞാൻ രാഷ്ട്ര ‘പിതാവ് ‘ആയി ചുമതലയേറ്റു


കൊച്ചി: അച്ഛനായ വിവരം ആരാധകരുമായി പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ്. ഫേസ്ബുക്ക്  അക്കൗണ്ടിലൂടെയാണ് തനിക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ബിബിന്‍ ആരാധകരുമായി പങ്കുവെച്ചത്. ഒപ്പം കുഞ്ഞിനൊപ്പമുള്ള ചിത്രവും ബിബിന്‍ പങ്കുവെച്ചു.

‘പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5.47 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര ‘പിതാവ് ‘ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു…’ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിബിന്‍  ഫേസ്ബു ക്കില്‍ കുറിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് സിനിമാമേഖലയില്‍ തന്റേതായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട തിരക്കഥാകൃത്തും നടനുമാണ് ബിബിന്‍. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം കടന്നു വന്ന ബിബിന്‍ പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും വിഷ്ണുവിനൊപ്പം ചേര്‍ന്ന് തിരക്കഥ രചിച്ചു. ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലും ശ്രദ്ധയൂന്നിയ ബിബിന്‍, ഒരു പഴയ ബോംബ് കഥയില്‍ നായകനായും ഒരു യമണ്ടന്‍ പ്രേമകഥയില്‍ വില്ലനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

You might also like

Most Viewed