ജൂലൈ 19ന് സച്ചിനെത്തും


കൊച്ചി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ‍ ഒരുക്കുന്ന ‘സച്ചിൻ‍’ ജൂലൈ 19ന് തീയേറ്ററുകളിലെത്തും. ധ്യാൻ ശ്രീനിവാസനും അജു വർ‍ഗീസുമാണ് ചിത്രത്തിൽ‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. 

ചിത്രത്തിൽ‍ ‘സച്ചിൻ’ എന്ന ടൈറ്റിൽ‍ കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയിൽ‍ നിറയുന്നത്. 

എസ്.എൽ‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരൻ, മണിയൻ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കർ‍, ജൂബി നൈനാൻ, അപ്പാനി ശരത്, മാലാ പാർ‍വ്വതി, അന്ന രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം.

You might also like

Most Viewed