ശെന്തിൽ കൃഷ്ണ ഇനി ജയസൂര്യയുടെ വില്ലൻ


എറണാകുളം: ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന തൃശ്ശൂർ പൂരത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് ശെന്തിൽ കൃഷ്ണ. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നു. സംഗീതം ഒരുക്കുന്നതും രതീഷാണ്. മുപ്പതു ദിവസത്തെ ഷൂട്ടിംഗാണ് പ്ലാൻ ചെയ്തിട്ടുള്ളത്. ജൂലൈ 15ന് തൃശ്ശൂരിൽ ഷൂട്ടിംഗ് ആരംഭിക്കും.

പ്രകാശ് വേലായുധനാണ് ക്യാമറ. തൃശ്ശൂർ പൂരത്തിന്റെ അന്ന് തേക്കിൻക്കാട്ടിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ച് അണിയറ പ്രവർത്തകർ നടത്തിയിരുന്നു. ഒക്ടോബറിൽ തൃശ്ശൂർ പൂരം തിയേറ്ററിൽ എത്തും. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത് സിനിമയാണിത്. പുണ്യാളൻ അഗർബത്തീസിനുശേഷം തൃശ്ശൂർ ഭാഷയിൽ ഒരുങ്ങുന്ന ജയസൂര്യ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്.

You might also like

Most Viewed