സു​ഗീ​തും ദിലീപും ആദ്യമായി ഒന്നിക്കുന്നു


തിരുവനന്തപുരം: സുഗീതും ദിലീപും ആദ്യമായി ഒന്നിക്കുന്നു. ഊട്ടിയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം ഒരു സംഘം കുട്ടികളും അഭിനേതാക്കളായുണ്ട്. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചിത്രം ക്രിസ്തുമസ് റിലീസായെത്തുമെന്നാണ് സൂചന. കിനാവള്ളിയാണ് സുഗീത് ഒടുവിൽ ചെയ്ത ചിത്രം.അതേ സമയം ദിലീപിന്റെ ജാക്ക് ഡാനിയൽ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകൻ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ ദിലീപിന് പൂർത്തിയാക്കാനുണ്ട്.ജാക്ക് ഡാനിയലിന് ശേഷം ഡിങ്കന്റെ ഷൂട്ടിംഗിലേക്ക് കടക്കും. അതിന് ശേഷം ദിലീപ് ഉടൻ ചെയ്യുന്നത് നാദിർഷയുടെ ചിത്രമാണ്.

പറക്കും പപ്പൻ, പിക്ക്പോക്കറ്റ് എന്നീ സിനിമകളിലും ദിലീപ് ഈ വർഷം അഭിനയിക്കുന്നുണ്ട്. പറക്കും പപ്പൻ സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണുവാണ്. കാർണിവൽ മോഷൻ പിക്ചേഴ് സും ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക് ഷനും ചേർന്നാണ് പറക്കും പപ്പൻ നിർമ്മിക്കുന്നത്.ഒരു സൂപ്പർ ഹീറോ ചിത്രമാണിത്. പിക്ക് പോക്കറ്റ് സംവിധാനം ചെയ്യുന്നത് പി.ബാലചന്ദ്രകുമാറാണ്. റാഫിയുടേതാണ് രചന.

You might also like

Most Viewed