കങ്കണയ്ക്ക് വേണ്ടി മാപ്പ് പറഞ്ഞ് നിർ‍മ്മാണ കന്പനി


ന്യൂഡൽഹി: സിനിമാ പ്രമോഷനിടെ മാധ്യപ്രവർത്തകനുമായി കൊന്പുകോർത്ത കങ്കണ കങ്കണ റണൗട്ടിന്റെ നടപടിയിൽ മാപ്പ് പറഞ്ഞ് നിർമ്മാണ കന്പനി. കങ്കണ പ്രധാനവേഷത്തിലെത്തുന്ന ‘ജഡ്ജ്മെന്റൽ ഹെ ക്യാ’ എന്ന ചിത്രത്തിന്റെ സോംഗ്് ലോഞ്ചിംഗ് പരിപാടിക്കിടെ പി.ടി.ഐ മാധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുവുമായാണ്  നടി വാക്പോരിൽ ഏർപ്പെട്ടത്. നടിയുടെ നിലപാടിൽ എന്റർടെെൻമെന്റ് ജേർണലിസ്റ്റുകളുടെ സംഘടന നേരത്തെ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു.

കങ്കണയുടെ മുൻചിത്രം ‘മണികർണിക’യെ കുറിച്ച് വിമർശനം ഉന്നയിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്. മാധ്യമങ്ങളുമായുള്ള ചോദ്യോത്തര പരിപാടിക്കിടെയായിരുന്നു മണികർണികക്കെതിരെ റാവു ക്യാന്പെയിൻ നടത്തിയെന്ന് കങ്കണ ആരോപിച്ചത്. എന്നാൽ ഇതിന് തെളിവ് ചോദിച്ച ജസ്റ്റിൻ റാവുവിനോട് അത് പിന്നീട് വ്യക്തമാക്കാമെന്നാണ് നടി പറഞ്ഞത്.

You might also like

Most Viewed