കബീർ‍ സിംഗിന്റെ വിജയം: ഷാഹിദ് കപൂർ പ്രതിഫലം ഉയർ‍ത്തി‍


മുംബൈ: വിമർ‍ശനങ്ങൾ‍ക്കിടയിലും വിജയക്കുതിപ്പ് നടത്തുന്ന ‘കബീർ‍സിംഗി’ന് പിന്നാലെ ചിത്രത്തിലെ നായകൻ ഷാഹിദ് കപൂർ‍ തന്റെ പ്രതിഫലം ഉയർ‍ത്തിയതായി റിപ്പോർട്ട്. 35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ‍ ബോളിവുഡിലെ ഏറ്റവും കൂടുതൽ‍ പ്രതിഫലം വാങ്ങുന്ന താരമാവും ഷാഹിദ് കപൂർ‍. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീർ‍സിംഗിനെ കണക്കാക്കുന്നത്. ഇന്ത്യൻ മാർ‍ക്കറ്റിൽ‍ ചിത്രം 250 കോടി കടക്കുമെന്നാണ് വിലയിരുത്തലുകൾ‍. ചിത്രം ഇതിനകം തന്നെ 200 കോടി പിന്നിട്ടു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വിമർ‍ശനവും ഒരു ഭാഗത്തുണ്ട്.

ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നാണ് വിമർ‍ശം. തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ‍ സിംഗ്്. കിയാര അദ്വാനിയാണ് സിനിമയിൽ നായിക. എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിംഗിൽ ദൃശ്യവൽക്കരിക്കുന്നു.

You might also like

Most Viewed