മമ്മൂട്ടി−അജയ് വാസുദേവ് ചിത്രം ‘ഷൈലോക്ക്’; ആരംഭിച്ചു


കൊച്ചി: രാജാധിരാജ, മാസ്റ്റർ‍പീസ് എന്നീ വിജയ ചിത്രങ്ങൾ‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രം ഷെല്ലോക്കിന്റെ പൂജ കഴിഞ്ഞു. ചിത്രത്തിൽ‍ പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത് എന്നാണ് സൂചന. ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടയിലാണ് ടൈറ്റിൽ‍ ലോഞ്ചും നടത്തിയത്. സംവിധായകൻ ജോഷിയായിരുന്നു ടൈറ്റിൽ‍ ലോഞ്ച് നടത്തിയത്. ചിത്രത്തിന്റെ ഷൂട്ട് ആഗസ്റ്റ് ഏഴ് മുതൽ‍ ആരംഭിക്കും.

നേരത്തെ അജയ് വാസുദേവ് ബോസ് എന്ന പേരിലുള്ള ഒരു ഫാൻ‍ മെയ്ഡ് പോസ്റ്റർ‍ പുറത്തു വിട്ടിരുന്നു. എന്നാൽ‍ ചിത്രത്തിന്റെ പേരോ മമ്മൂട്ടിയുടെ ലുക്കോ ഒഫീഷ്യൽ‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് അജയ് പറയുന്നത്. മമ്മൂട്ടിയോടൊപ്പം തമിഴ് താരമായ രാജ് കിരണും ചിത്രത്തിൽ‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഗുഡ്‌വിൽ‍ എന്റർ‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ‍ ജോബി ജോർ‍ജ്ജ് ആണ് ചിത്രത്തിന്റെ നിർ‍മ്മാണം. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നീ നവാഗതരാണ് തിരക്കഥയൊരുക്കുന്നത്. ഇപ്പോൾ‍ രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർ‍വ്വന്റെ ഷൂട്ടിംഗ് തിരക്കിലാണ് മമ്മൂട്ടി.

You might also like

Most Viewed