മുൻ ഭർ‍ത്താവ് വിജയ്‌യുടെ വിവാഹം; പ്രതികരിച്ച് അമല പോൾ‍


തിരുവനന്തപുരം: തന്റെ മുൻ ഭർ‍ത്താവും സംവിധായകനുമായ എ.എൽ‍ വിജയ്ക്കും ഭാര്യ ഡോക്ടർ ഐശ്വര്യയ്ക്കും വിവാഹാശംസകൾ നേർന്ന്   അമല പോൾ‍. തന്റെ പുതിയ ചിത്രമായ ആടൈയുടെ പ്രചാരണ വേളയിലാണ് അമലയുടെ പ്രതികരണം.

‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂർ‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ‍ നേരുന്നു. ദന്പതികൾ‍ക്ക് ഒരുപാട് കുഞ്ഞുങ്ങൾ‍ ഉണ്ടാകട്ടെ.’ അമല പറഞ്ഞു. വിജയ്‌യുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയിൽ‍ വേഷങ്ങൾ‍ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാൽ‍ കഴിവുണ്ടെങ്കിൽ‍ നമ്മളെ തോൽ‍പ്പിക്കാൻ ആർ‍ക്കും സാധിക്കില്ലെന്ന് മനസ്സിലായെന്നും അമല പോൾ‍ പറഞ്ഞു.

2011−ൽ‍ പുറത്തിറങ്ങിയ ദൈവ തിരുമകൾ‍ എന്ന ചിത്രത്തിൽ‍ അഭിനയിക്കുന്പോഴാണ് സംവിധായകൻ എ.എൽ‍ വിജയ്‌യുമായി അമല പോൾ‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എൽ‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂൺ‍ 12നായിരുന്നു വിവാഹം. ഒരു വർ‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവർ‍ വേർ‍പിരിയുകയായിരുന്നു.

You might also like

Most Viewed