ഹൃത്വിക്കിന്റെ സൂപ്പർ‍ 30; ബിഹാറിൽ‍ നികുതി ഒഴിവാക്കി


ന്യൂഡൽഹി: ഹൃത്വിക് റോഷൻ നായകനായി പ്രദർ‍ശനത്തിന് എത്തിയ ചിത്രം സൂപ്പർ‍ 30ന് ബിഹാറിൽ‍ നികുതിയിളവ് പ്രഖ്യാപിച്ചു. ബിഹാർ‍ ഉപമുഖ്യമന്ത്രി സുശിൽ‍ കുമാർ‍ മോദിയാണ് ചിത്രത്തിന് നികുതി ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിതമാണ് ചിത്രത്തിൽ‍ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ‍ നിന്ന് ലഭിക്കുന്നത്.  അതേ സമയം നികുതി ഒഴിവാക്കിയതിൽ‍ ബിഹാർ‍ സർ‍ക്കാരിന് നന്ദി അറിയിച്ച് ഹൃത്വിക് റോഷനും ആനന്ദ് കുമാറും സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി.

സാധാരണക്കാരായ വിദ്യാർത്‍ഥികളെ ഐ.ഐ.ടി പോലുള്ള പരീക്ഷകൾ‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അദ്ധ്യാപകനാണ് ആനന്ദ് കുമാർ‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്.  മൃണാൽ‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹൽ‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You might also like

Most Viewed