സ്വദേശാഭിമാനി രാമകൃഷ്ണ പിളളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്


തിരുവനന്തപുരം: കേരളം കണ്ട ധീര പത്രപ്രവർ‍ത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണ പിളളയുടെ ജീവിതം സിനിമയാകുന്നു. മുതിർ‍ന്ന പത്രപ്രവർ‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യൻ‍ പോളാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്വദേശാഭിമാനി രാമകൃഷ്ണ പിളളയുടെ സിനിമാറ്റിക്കായ ജീവിതത്തെ കുറിച്ചുളള ആഴത്തിലുളള പഠനങ്ങളാണ് ആ ജീവിതം സിനിമയാക്കാനുളള തീരുമാനത്തിനു പിന്നിലെന്ന് സെബാസ്റ്റ്യൻ പോൾ‍ പറഞ്ഞു. തിരക്കഥ സിനിമയാക്കുന്നതു സംബന്ധിച്ചുള്ള ചർ‍ച്ചകൾ‍ പുരോഗമിക്കുകയാണ്. തിരുവിതാംകൂറിൽ‍ നാടുകടത്തിയതു മുതൽ‍ സ്വദേശാഭിമാനിയുടെ അന്ത്യം വരെയുള്ള കഥയിൽ‍ ഒട്ടേറെ ചരിത്രമുഹൂർ‍ത്തങ്ങളുണ്ട്. 1910− ൽ‍ തിരുവിതാംകൂറിൽ‍നിന്ന് തിരുനൽ‍വേലിയിലേക്ക് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണ പിളള 1916−ലാണ് മരിക്കുന്നത്.

You might also like

Most Viewed