നടി അരുണിമ ഘോഷിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാൻ ശ്രമം; ഒരാൾ‍ പിടിയിൽ‍


ന്യൂഡൽഹി: ബംഗാളി നടിയായ അരുണിമ ഘോഷിനെസാമൂഹ്യമാധ്യമങ്ങൾ‍ വഴി അധിക്ഷേപിക്കാൻ ശ്രമിച്ച ആൾ‍ പിടിയിൽ. മുകേഷ് ഷാ എന്ന യുവാവാണ് അറസ്റ്റിലായത്.‍ മുകേഷ് ഷാ ഭീഷണിപ്പെടുത്തുകയായിരുന്നു. മോശം കമന്റുകളിടുകയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു മുകേഷ് ഷായെന്ന് പോലീസ് പറയുന്നു. എന്തുകൊണ്ടാണ് ഇയാൾ‍ ഇങ്ങനെ ചെയ്യാൻ കാരണമെന്നുള്ള അന്വേഷണത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ‍ പറയുന്നു. ഇയാളുടെ മാനസികനിലയെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. 

അതേസമയം ആദ്യം ഇത് താൻ അവഗണിച്ചിരുന്നുവെന്ന് അരുണിമ ഘോഷ് പറയുന്നു. എന്നാൽ‍ താൻ ചെയ്യുന്നതെല്ലാം അയാൾ‍ നിരീക്ഷിക്കുകയും ഞാൻ എവിടെപോയാലും അയാൾ‍ പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. തുടർ‍ന്നാണ് കൊൽ‍ക്കത്ത പോലീസിനെ സമീപിച്ചതെന്നും താരം പറയുന്നു.

You might also like

Most Viewed