വീണ്ടും പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു


കൊച്ചി: പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ‍ ഒന്നിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻപരാരിയുടെ സഹോദരൻ‍ ഇർ‍ഷാദ് പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ‍ ആണ് അവസാനമായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരും തമ്മിൽ‍ പക്ഷെ കോന്പിനേഷൻ സീനുകൾ‍ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും അവസാനമായി ഒന്നിച്ച് എത്തിയ മുഴുനീള ചിത്രം ടിയാനായിരുന്നു .

കഴിഞ്ഞമാസം മുഹ്സിൻ‍, ഇർ‍ഷാദ് , പൃഥ്വിരാജ് എന്നിവർ‍ക്കൊപ്പമുള്ള ഒരു സെൽ‍ഫി സക്കരിയ പോസ്റ്റ് ചെയ്തിരുന്നു. അത് സോഷ്യൽ‍ മീഡിയയിൽ‍ വൈറൽ‍ ആവുകയും ചെയ്തു. ഇതിനു ശേഷമാണ് ഈ കൂട്ടുകെട്ടിൽ‍ ഒരു ചിത്രം ഉണ്ടാകുമെന്ന അഭ്യൂഹം വരുന്നത്. ആദ്യം മുഹ്‌സിൻ സക്കരിയ ടീമിന്റെ ചിത്രത്തിൽ‍ പൃഥ്വിരാജ് നായകനാകുന്നുവെന്നതായിരുന്നു വാർ‍ത്ത. എന്നാൽ‍ പുതിയ റിപ്പോർ‍ട്ടുകൾ‍ പ്രകാരം ഇത് ഇർ‍ഷാദ് പരാരിയുടെ ചിത്രമാണ്.

ഇപ്പോൾ‍ ഇൻ‍സ്റ്റഗ്രാമിൽ‍ ചിത്രത്തെക്കുറിച്ചുള്ള അനൗദ്യോഗികമായ ഒരു അറിയിപ്പ് തന്നിരിക്കുകയാണ് മുഹ്‌സിൻ‍ പരാരി. ലൂസിഫറിൽ‍ സഹസംവിധായകനായിരുന്നു ഇർ‍ഷാദ് പരാരി.

You might also like

Most Viewed