26മത് ജെയിംസ് ബോണ്ട് ചിത്രത്തിൽ‍ പ്രധാന കഥാപാത്രം നായിക


 

വാഷിംഗ്ടൺ: 26മത് ജെയിംസ് ബോണ്ട് സിനിമയിൽ‍ ബോണ്ട് ആയിരിക്കില്ല നായകൻ‍. പ്രധാന കഥാപാത്രമായെത്തുക നായികയാവും. ലഷന ലിഞ്ചിനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ലോകമെന്പാടും നിരവധി ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആ കരുത്തിലാണ് ബോണ്ട് ശ്രേണിയിൽ‍ നിരവധി ചിത്രങ്ങൾ‍ വരുന്നതും. ഡാനിയൽ‍ ക്രെയ്ഗ് ബോണ്ടായി 25മത് ചിത്രം അണിയറയിൽ‍ ഒരുങ്ങുകയാണ്. ഈ സമയത്താണ് 26ാമത് ചിത്രത്തിൽ‍ ബോണ്ടാകില്ല നായകന്‍ എന്ന വാർ‍ത്ത ഹോളിവുഡിൽ‍ നിന്നും വരുന്നത്.

ബോണ്ടിന്റെ ഐക്കോണിക് കോഡ് നന്പർ‍ 007 അടുത്ത തവണ കൈമാറുക യുവതാരത്തിനായിരിക്കും. ലഷന ലിഞ്ചിനാണ് ആ നറുക്ക് വീണിരിക്കുന്നത്. ബോണ്ട് 25ലും ലഷന വേഷമിടുന്നുണ്ട്. ക്യാപ്റ്റൻ മാർ‍വലിൽ‍ എയർ‍ഫോഴ്‍സ് പൈലറ്റായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ താരമാണ് ലഷന.

ലഷന നായികയായാൽ‍ ജെയിംസ് ബോണ്ട് പരന്പരയിലെ ചരിത്രമാകും മാറുക. ആദ്യമായി ഒരു സ്‍ത്രീ നായികയാകുന്നുവെന്നത് മാത്രമല്ല കറുത്ത വർ‍ഗ്ഗക്കാരി പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടാകും. 

You might also like

Most Viewed