യുവ നടൻ ജോൺ കൈപ്പള്ളിൽ‍ വിവാഹിതനായി


കൊച്ചി: യുവ നടൻ ജോൺ‍ കൈപ്പള്ളിൽ‍ വിവാഹിതനായി. ഹൈദരാബാദിൽ‍ താമസമാക്കിയ ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് വധു. കോഴഞ്ചേരി സെന്റ് തോമസ് മാർ‍ത്തോമ്മാ പള്ളിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ സംവിധായകൻ‍ മിഥുൻ മാനുവൽ‍, നടന്‍മാരായ സണ്ണി വെയൻ‍, വിനയ് ഫോർ‍ട്ട്, അർ‍ജുൻ നന്ദകുമാർ‍, സഞ്ചു ശിവറാം, അൻസൻ പോൾ‍, ഷെബിൻ‍ ബെൻസൻ‍, റോണി ഡേവിഡ്, സുധി കുപ്പ, ഓസ്റ്റിന്‍ ഡാൻ, പ്രശാന്ത് ഫിലിപ്പ് അലക്‌സാണ്ടർ‍ തുടങ്ങിയവർ‍ വിവാഹ ആഘോഷത്തിൽ‍ പങ്കെടുത്തു.

തട്ടത്തിന്‍ മറയത്തിലൂടെയാണ് ജോണ്‍ കൈപ്പള്ളിൽ‍ വെള്ളിത്തിരയിലെത്തുന്നത്. തുടർ‍ന്ന് ആൻ മരിയ കലിപ്പിലാണ്, ഫുക്രി, മാസ്റ്റർ‍ പീസ്, ആട് 2, ഏന്നെ അറിന്താൽ‍ തുടങ്ങിയ സിനിമകളിലും ജോൺ അഭിനയിച്ചിട്ടുണ്ട്.

You might also like

Most Viewed