ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നിത്യ മേനോൻ; മിഷന്‍ മംഗല്‍ ട്രെയിലർ


അക്ഷയ് കുമാറിനെ നായകനാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെ മലയാളി നടി നിത്യ മേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. താപ്‌സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന സിനിമയില്‍ ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് നിത്യ എത്തുക.

മിഷന്‍ മംഗല്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഫോക്‌സ് സ്റ്റുഡിയോസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

You might also like

Most Viewed