ടൈറ്റാനികിലെ റോസിനൊപ്പം എന്തുകൊണ്ട് ജാക്ക് അന്ന് രക്ഷപ്പെട്ടില്ല; ‘ജാക്കി’ന്റെ മറുപടി


ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രവുമാണ് ജയിംസ് കാമറോണിന്റെ ടൈറ്റാനിക്.  ചിത്രത്തിലെ ജാക്കിനേയും റോസിനെയും ഒക്കെ അത്രമാത്രം നെഞ്ചേറ്റിയവരാണ് നമ്മൾ. എന്നാൽ സിനിമ പുറത്തിറങ്ങിയ കാലം തൊട്ട് ഉയരുന്ന ഒരു സംശയമുണ്ട്. ചിത്രത്തിൽ റോസ് രക്ഷപെടുകയും തണുത്തുറഞ്ഞ കടലിൽ കിടന്ന് ജാക്ക് മരിക്കുകയുമാണ് ചെയ്യുന്നത്.  റോസ് രക്ഷപെടാൻ കയറിയ ഡോറില്‍ ജാക്കിനും കയറാമായിരുന്നില്ലേ എന്നതാണ് ആ സംശയം.
വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ഇപ്പോഴിതാ ഇതേ ചോദ്യം ജാക്കായി വേഷമിട്ട പ്രശസ്ത ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയും നേരിട്ടിരിക്കുകയാണ്. ഡികാപ്രിയോ നായകനാകുന്ന പുതിയ ചിത്രം 'വൺസ് അപ്ഓൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന സിനിമയുടെ പ്രമോഷനിടയിലായിരന്നു ചോദ്യം. ഡികാപ്രിയോയ്ക്കൊപ്പം ചിത്രത്തിൽ മറ്റൊരു ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ് പിറ്റും അഭിനയിക്കുന്നുണ്ട്.

ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ള ഡോറായിട്ടും എന്തുകൊണ്ട് കയറിയില്ല എന്ന ചോദ്യം  ബ്രാഡ് പിറ്റും ചോദിച്ചു. എന്നാൽ താന്‍ ഇതിന് പ്രതികരിക്കുന്നില്ല ‌എന്നാണ് ഡികാപ്രിയോ ആവർത്തിച്ച് നൽകിയ മറുപടി
കലാകാരന്റെ സ്വാതന്ത്ര്യം എന്നായിരുന്നു ടൈറ്റാനിക്കിന്റെ സംവിധായകൻ ജെയിംസ് കാമറൂണ്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ജാക്ക് മരിക്കണമായിരുന്നു, അയാള്‍ ജീവിച്ചിരുന്നെങ്കില്‍ സിനിമയുടെ ക്ലൈമാക്സ് അര്‍ഥരഹിതമായിരുന്നുവെന്നാണ് ജെയിംസ് കാമറൂണ്‍ അഭിപ്രായപ്പെട്ടത്.
‘എന്തുകൊണ്ട് ജാക്ക് മരിച്ചുവെന്ന ചോദ്യത്തിനുളള ഉത്തരം ലളിതമാണ്. തിരക്കഥയിലെ 147 പേജിൽ ജാക്ക് മരിക്കുന്നു. അതൊരു കലാപരമായ തെരഞ്ഞെടുപ്പായിരുന്നു. ജാക്ക് ജീവിച്ചിരുന്നെങ്കിൽ ഈ ചിത്രം അർഥശൂന്യമായി പോയേനേ. ജാക്കിന്റെ മരണം സിനിമയ്ക്ക് അനിവാര്യമായിരുന്നുവെന്നും കാമറൂണ്‍ പറഞ്ഞു.

 

You might also like

Most Viewed