നടൻ സിമോൺ‍ യാമിന് കുത്തേറ്റു


ഹോംഗ്കോംഗ്: പ്രമുഖ ഹോംഗ് കോംഗ് നടൻ സിമോൺ യാമിന് കുത്തേറ്റു. ദക്ഷിണ ചൈനയിൽ‍ ഒരു ചടങ്ങിൽ‍ പങ്കെടുക്കവേയാണ് സംഭവം. പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. പോലീസ് പറയുന്നു. സിമോണിനെ ആക്രമിച്ചയാൾ‍ പിടിയിലായിട്ടുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സിമോണ്‍ യാമിന്റെ വലതു കൈക്ക് മുറിവേറ്റിട്ടുണ്ടെന്നും ചെറിയ ശസ്‍ത്രക്രിയ വേണ്ടിവന്നതിനാൽ‍ ആശുപത്രിയിൽ‍ പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മാനേജർ‍ അറിയിച്ചു.

നൂറ്റിയിരുപത്തിയഞ്ചോളം സിനിമകളിൽ‍ അഭിനയിച്ച താരമാണ് സിമോൺ യാം. ലാറ ക്രോഫ്റ്റ് ടോംന്പ് റെയ്‍ഡർ‍: ദ ക്രാഡ്‍ൽ‍ ഓഫ് ലൈഫ് എന്ന ഹോളിവുഡ് സിനിമയിൽ‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്.

You might also like

Most Viewed