ഗ്ലോബൽ‍ ബോക്‌സ് ഓഫീസിൽ‍ അവഞ്ചേഴ്സ് ഒന്നാമൻ


വാഷിംഗ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ‍ പണം വാരിയ സിനിമകളുടെ പട്ടികയിൽ‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ് അവഞ്ചേഴ്‌സ് എൻ‍ഡ് ഗെയിം. മാർ‍വൽ‍ സ്റ്റുഡിയോസിന്റെ ചീഫ് കെവിൻ ഫെയ്ഗ് ആണ് ഈ സന്തോഷവാർ‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 2.78 ബില്യൺ റെക്കോർ‍ഡ് കളക്ഷൻ‍ നേടി ഒന്നാം സ്ഥാനത്തായിരുന്നു ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ‍’. ആ റെക്കോർ‍ഡാണ് ‘അവഞ്ചേഴ്‌സ് എൻഡ് ഗെയിം’ മറികടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിൽ‍ക്കുന്ന ‘ടൈറ്റാനിക്കി’ന്റെ ഇതുവരെയുള്ള കളക്ഷൻ 2.1 ബില്യൺ‍ ഡോളറാണ്. വെറും 12 ദിവസങ്ങൾ‍ കൊണ്ടാണ് എൻഡ്‌ഗെയിം ടൈറ്റാനിക്കിന്റെ റെക്കോർ‍ഡ് തകർ‍ത്തത്. രണ്ട് മില്യൻ‍ ക്ലബ്ബിലെത്താൻ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു.

അതേസമയം, അവതാറിന്റെ രണ്ടാം ഭാഗം 2021 ഡിസംബർ‍ 17 നോടെ റിലീസിനെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ജയിംസ് കാമറൂൺ‍. ‘അവതാർ‍ 2’ന് ബോക്‌സ് ഓഫീസിൽ‍ മത്സരിക്കാനുള്ളത് ഇനി ‘അവഞ്ചേഴ്‌സി’നോടാവും.

You might also like

Most Viewed