ഇത് ഡോ. ജാസി ഗിഫ്റ്റ്


തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്. ഫിലോസഫിയിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്. The Philosophy of Harmony and Bliss with Reference to Advaita and Buddhism എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂർ‍ത്തിയാക്കിയത്. 

സംവിധായകൻ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭത്സത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്. 2004ൽ‍ പുറത്തിറങ്ങിയ ജയരാജിന്റെ തന്നെ ഫോർ‍ ദ പീപ്പിൾ‍ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനം ജാസി ഗിഫ്റ്റിനെ പ്രശസ്തനാക്കി. 

റെയ്ൻ‍ റെയ്ൻ കം എഗെയിൻ‍, ഡിസംബർ‍, എന്നിട്ടും, ശംഭു, ബൽ‍റാം V/s താരാദാസ്, അശ്വാരൂഢൻ‍, പോക്കിരി രാജാ, 3 ചാർ‍ സോ ബീസ്, ചൈനാടൗൺ‍, ഫോർ‍ സ്റ്റുഡന്റ്‌സ് തുടങ്ങിയ സിനിമകൾ‍ക്ക് സംഗീതം പകർ‍ന്നിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗു സിനിമകളിൽ‍ ഇപ്പോഴും സജീവമാണ് ജാസി ഗിഫ്റ്റ്.

You might also like

Most Viewed