നിർമ്മാണം ഷാജി കൈലാസ്: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്


കൊച്ചി: സൂപ്പർ‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സംവിധായകൻ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം നിർമ്‍മാതാവായി എത്തുന്ന ചിത്രം താക്കോലിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാൽ‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. 

മാധ്യമ പ്രവർത്തകനായ കിരൺ  പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈസ്‍തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാദർ ആംബ്രോസ് ഓച്ചന്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇനിയയാണ് ചിത്രത്തിലെ  നായിക. സുധീർ കരമന, നെടുമുടി വേണു , മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

You might also like

Most Viewed